
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദഅ്വ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അൽ ഖുദ്വ ഇൻസ്റ്റിറ്റ്യൂട്ട് 2025 ബാച്ചിന്റെ ക്ലാസുകൾ ആരംഭിച്ചു.
രണ്ടാം ബാച്ചിന്റെ ഔപചാരികമായ ഉദ്ഘാടനം ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ഉപദേശക സമിതി ചെയർമാൻ കെ എൻ സുലൈമാൻ മദനി നിർവഹിച്ചു. പ്രമുഖ പണ്ഡിതൻ അബ്ബാസ് സുല്ലമി മുഖ്യപ്രഭാഷണം നിർവഹിച്ചു. അക്കാദമിക് ഡയറക്ടർ അബ്ദുല്ലത്തീഫ് നല്ലളം അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി അലി ചാലിക്കര, ഡോക്ടർ റസീൽ മൊയ്തീൻ, അഹമ്മദ് മുസ്തഫ, മൊയ്തീൻ ഷാ എന്നിവർ സംസാരിച്ചു.
ഖുർആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ ഇസ്ലാമിക പഠനം നൽകുന്ന ഈ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ്, പ്രശസ്ത പണ്ഡിതരുടെ നേതൃത്വത്തിൽ സംവേദനാത്മക പഠനവും പ്രായോഗിക ദൗത്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
വിദഗ്ധ അധ്യാപകർനയിക്കുന്ന
പ്രതിവാര ക്ലാസുകൾ,
അക്കാദമിക് മൂല്യനിർണയം,
കൃത്യമായ അസ്സൈൻമെന്റുകൾ,
പ്രായോഗിക പരിശീലനങ്ങൾ എന്നിവനൽകും
24.05.2025 ശനിയാഴ്ചക്ക് മുമ്പായി രജിസ്റ്റർ ചെയ്യുന്ന ഏതാനും പേർക്ക് കൂടി അഡ്മിഷൻ നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
പുരുഷവിഭാഗം: +974 5553 3661 | +974 6607 5141
സ്ത്രീകളുടെ വിഭാഗം: +974 3136 3738











